കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹനും ഒബാമയും കൂടിക്കാഴ്ച നടത്തി

  • By Ajith Babu
Google Oneindia Malayalam News

Manmohan meets Obama in Bali
ബാലി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും കൂടിക്കാഴ്ച നടത്തി. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും തമ്മില്‍ കണ്ട് ചര്‍ച്ച നടത്തിയത്. ഒബാമ താമസിക്കുന്ന ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

പ്രതിരോധവും ആണവസഹകരണവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കുമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമേരിക്കയുമായി കൂടുതല്‍ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒബാമയുടെ ചരിത്രപരമായ ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം ആണവ സഹകരണം ഉള്‍പ്പടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റാരെയും അസ്വസ്ഥതപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്‍മോഹന്‍സിങ് വ്യക്തമാക്കി. കൂടിക്കാഴ്ച ഇരുരാജ്യങ്ങളും ഗുണകരമാകുമെന്ന് ഒബാമ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒബാമ ഇന്ത്യയിലെത്തിയപ്പോഴാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ആസിയാന്‍, പൂര്‍വേഷ്യന്‍ ഉച്ചകോടികളില്‍ പങ്കെടുക്കാനാണ് മന്‍മോഹന്‍സിങ് ഇന്‍ഡൊനീഷ്യയിലെ ബാലിയിലെത്തിയത്.

വെള്ളിയാഴ്ച തന്നെ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയുമായി മന്‍മോഹന്‍ ചര്‍ച്ച നടത്തുന്നുണ്ട്്. ഹോട്ടല്‍ ലഗൂണയില്‍ നടക്കുന്ന ചര്‍ച്ച അര മണിക്കൂറിലേറെ നീളും. ഉച്ചയ്ക്ക് 12.15-ന് കംബോഡിയന്‍ പ്രധാനമന്ത്രി ഹൂണ്‍ സെനുമായും ഇന്ത്യന്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. തുടര്‍ന്ന് മന്‍മോഹന്‍ സിംഗ് അടക്കമുള്ള രാഷ്ട്രത്തലവന്മാര്‍ക്കായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ ബാംബോഗ് യുധോയോനോ ഒരുക്കുന്ന അത്താഴവിരുന്നു നടക്കും. ദക്ഷിണ പൂര്‍വേഷ്യന്‍ രാഷ്ട്രത്തലവന്മാരുടെ ആസിയാന്‍ ഉച്ചകോടി നാളെയാണ് ആരംഭിക്കുന്നത്.

English summary
Prime Minister Manmohan Singh and US President Barack Obama met in Bali on the sidelines of ASEAN Summit on Friday. This was the their first meeting since Obama's visit to India in 2010. The meeting, at the grand Hyatt Hotel where Obama is staying, took place on the sidelines of the East Asia and ASEAN summits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X