നഗ്നയാക്കപ്പെട്ട സ്ത്രീയെ പോലീസ് അപമാനിച്ചു

അപ്പോള്‍ ഒരു കറുപ്പ് ടാക്‌സി കാര്‍ മുന്നില്‍ നിര്‍ത്തി. കാറില്‍ രണ്ടു പേരുണ്ടായിരുന്നു. കാറില്‍ കയറിയ യുവതി പോര്‍ട്ട് ഓഫ് സ്‌പെയിനിലേയ്ക്ക് പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ കാര്‍ എഡ്വാര്‍ഡ് സ്ട്രീറ്റിലേയക്കുള്ള വഴിയിലേയ്ക്കാണ് പോയത്. ഇതുകണ്ട യുവതി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആള്‍ തന്റെ കഴുത്തിന് കുത്തിപ്പിടിച്ചുവെന്ന് യുവതി പറയുന്നു.
തുടര്‍ന്ന് മോര്‍വെന്റിലെ ലേഡി യംങ് റോഡിന്റെ ഇരുണ്ട ഭാഗത്ത് കാര്‍ നിര്‍ത്തി. തുടര്‍ന്ന് ഡ്രൈവര്‍ ബലപ്രയോഗത്തിലൂടെ തന്നെ നഗ്നയാക്കി. റോഡിലേയ്ക്ക് വലിച്ചിഴച്ച ഡ്രൈവര്‍ തന്നെ മാനഭംഗപ്പെടുത്തി. ആ സമയം അതുവഴി വന്ന ദമ്പതിമാര്‍ തന്നെ അവരുടെ കാറില്‍ കയറ്റി രക്ഷിച്ചു.
പരാതി നല്‍കാനായി കാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തി. കാറില്‍ മാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടി ഇരിയ്ക്കുന്നുണ്ടെന്നും അവള്‍ക്ക് പരാതി നല്‍കണമെന്നും ദമ്പതിമാര്‍ പൊലീസിനെ അറിയിച്ചു. യൂണിഫോമും അതിനുമീതെ കോട്ടും ധരിച്ച ഒരു പൊലീസ് ഓഫീസര്‍ കാറിനരികില്‍ വന്ന് തന്നെ നോക്കി.
നഗ്നയായതിനാല്‍ പൊലീസ് സ്റ്റേഷനില്‍ കയറാനാകില്ലെന്ന് അയാള്‍ പറഞ്ഞു. കോട്ട് പെണ്‍കുട്ടിയ്ക്ക് കൊടുക്കാമോ എന്ന് ദമ്പതിമാരിലൊരാള്‍ ചോദിച്ചെങ്കിലും ഇന്‍സ്‌പെക്ടര്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലെത്തിയ താന്‍ വസ്ത്രം ധരിച്ച് വീണ്ടും സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഒരു പൊലീസുകാരനില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റമല്ല താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് യുവതി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്












Click it and Unblock the Notifications