കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പിന്റെ ചുംബനപരസ്യം: വത്തിക്കാന്‍ നിയമനടപടിക്ക്

  • By Ajith Babu
Google Oneindia Malayalam News

The image of Pope Benedict kissing an Imam on the lips is part of the launch of a provocative publicity campaign by Benetton
വത്തിക്കാന്‍: ഇറ്റലിയിലെ പ്രമുഖ വസ്ത്രക്കമ്പനിയായ ബെനറ്റന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'അണ്‍ഹേറ്റ് ക്യാംപെയ്‌നെ'തിരേ വത്തിക്കാന്‍ നിയമനടപടി സ്വീകരിയ്ക്കും.

മാര്‍പാപ്പയെയും ഈജിപ്ഷ്യന്‍ ഇമാമിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദപരസ്യമാണ് കമ്പനിയെ കുഴിയില്‍ച്ചാടിച്ചത്. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയും ഈജിപ്ഷ്യന്‍ ഇമാമും ചുംബിക്കുന്ന വ്യാജചിത്രത്തിനെതിരെ വത്തിക്കാന്‍ ഔദ്യോഗികമായിത്തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. വത്തിക്കാന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് കമ്പനി പരസ്യം പിന്‍വലിച്ചിരുന്നു.

വിദ്വേഷ വിരുദ്ധം എന്നു പേരിട്ട ഒരു പ്രചരണത്തിന്റെ ഭാഗമായാണ് ഈ ചിത്രം പ്രചരിപ്പിച്ചത് എന്നാണു കമ്പനി പറയുന്നത്. ആഗോളതലത്തില്‍ സ്‌നേഹം, സഹിഷ്ണുത എന്നിവ വളര്‍ത്തുകയാണത്രെ ഈ ക്യാംപെയ്ന്റെ ലക്ഷ്യം.

പൊതുവെ വിരുദ്ധ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ തമ്മില്‍ ചുംബിക്കുന്നതായുള്ള വ്യാജ ചിത്രങ്ങള്‍ ആണു കമ്പനി പ്രചരിപ്പിച്ചത്. അമെരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും വെനസ്വലയുടെ ഭരണാധികാരി ഹ്യൂഗോ ഷാവെസും ചുംബിക്കുന്നു. ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനെ ചുംബിക്കുന്നു. ഇത്തരം ചിത്രങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിച്ചു.

ചിത്രം അപമാനകരമാണെന്നും വിശ്വാസികളെ മുറിപ്പെടുത്തുന്നതുമാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. നിയമവിദഗ്ധരുമായി വിഷയം ചര്‍ച്ച ചെയ്തശേഷം ഇറ്റാലിയന്‍ കോടതിയില്‍ പരാതി നല്‍കുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ടര്‍ക്‌സിയോ ബെര്‍ട്ടന്‍ അറിയിച്ചു.

English summary
The Vatican and the White House have both condemned an advertising campaign by Benetton showing world leaders kissing each other, with the Holy See announcing that it will take legal action against the clothing company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X