വൊഡാഫോണ്‍, എയര്‍ടെല്‍ ഓഫീസുകളില്‍ സിബിഐ റെയ്ഡ്

ഇതിന് പുറമെ മുന്‍ ബിഎസ്എന്‍എല്‍ ഡയരക്ടര്‍, മുന്‍ ടെലികോം സെക്രട്ടറി ശ്യാമള്‍ ഘോഷ് എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിട്ടുണ്ട്. പ്രമോദ് മഹാജന്‍ ടെലികോം മന്ത്രയായിരുന്ന സമയത്തെ ടെലികോം സെക്രട്ടറിയായിരുന്നു ശ്യാമള്‍.
പ്രമോദ് മഹാജന്‍ ടെലികോംമന്ത്രിയായിരുന്നപ്പോള്‍ ഇവര്‍ക്ക് അധിക സ്‌പെക്ട്രം അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനായിരുന്നു റെയ്ഡ്. 2ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ രാജയും ഡി.എം.കെ എംപി കനിമൊഴിയുമടക്കം നിരവധി പേര്‍ ജയിലിലാണ്.












Click it and Unblock the Notifications