ഹൗറ: കാമുകിയുടെ ചിത്രമെടുത്ത് എംഎംഎസ് ഉണ്ടാക്കിയ പന്ത്രണ്ടാം ക്ലാസുകാരന്‍ കുടുങ്ങി. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായി ഒരു വര്‍ഷത്തിലേറെയായി പ്രതി അടുപ്പത്തിലായിരുന്നു. മൂന്നുമാസം മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടില്‍ പോയ കാമുകന്‍ അവിടെ വച്ച് തന്റെ മൊബൈലില്‍ പെണ്‍കുട്ടിയുടെ കുറച്ച് ചിത്രങ്ങളെടുത്തു.
ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രതി ഒരു എംഎംഎസ് നിര്‍മ്മിച്ചു. തുടര്‍ന്ന് താനുമായുള്ള ബന്ധം ഗൗരവമായി എടുത്തണമെന്നും അല്ലെങ്കില്‍ എംഎംഎസ് പുറത്ത് വിടുമെന്നും പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചു.
ഇതോടെ കാമുകന്‍ എംഎംഎസ് തന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിയ്ക്കുകയായിരുന്നു. പിന്നീട് ഈ എംഎംഎസ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
A class XII student was arrested by the police for allegedly making an MMS of his girlfriend on his mobile and then using it for blackmailing her in Bally, West Bengal.