കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിസിമാരെ ഹിജഡകള്‍ ബ്ലേഡുവച്ച് മുറിച്ചു

  • By Lakshmi
Google Oneindia Malayalam News

അനന്ദ്പൂര്‍: തീവണ്ടിയില്‍ കയറിയ ഹിജഡകള്‍ ടിക്കറ്റ് കളക്ടര്‍മാരെ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി പ്രശാന്തി എക്‌സ്പ്രസിന്റെ എസ് ത്രീ കംപാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്.

തീവണ്ടി ആന്ധ്ര പ്രദേശിലെ ഹിന്ദുപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെത്തിയപ്പോഴായിരുന്നുവത്രേ ആക്രമണം. രണ്ട് ടിക്കറ്റ് കളക്ടര്‍മാര്‍ക്ക്് പരുക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ടിക്കറ്റ് കളക്ടര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹിജഡകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത, ഫിസ എന്നിവരാണ് അറസ്റ്റിലായത്. ടിക്കറ്റ് കളക്ടര്‍മാര്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാലാണ് ആക്രമിച്ചതെന്ന് ഹിജഡകള്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം യാത്രക്കാര്‍ മറിച്ചാണ് പറയുന്നത്. ടിക്കറ്റെടുക്കാതെ തീവണ്ടിയില്‍ കയറിയ ഹിജഡകള്‍ യാത്രക്കാര്‍ക്ക് മുന്നില്‍ അശ്ലീലം കാണിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യാത്രക്കാര്‍ ടിക്കറ്റ് കളക്ടര്‍മാരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഹിജഡകള്‍ ബ്ലേഡ് കൊണ്ടു ആക്രമിക്കുകയായിരുന്നു.

English summary
Two ticket collectors (TC) suffered serious injuries as two eunuchs attacked them in a train near Hindupur railway station on Friday evening,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X