കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവാലശല്യം: പിതാവ് മരിച്ചു മകള്‍ ആശുപത്രിയില്‍

  • By Lakshmi
Google Oneindia Malayalam News

ഇന്‍ഡോര്‍: പിതാവിനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ഒരുസംഘമാളുകള്‍ ആക്രമിച്ചു. പ്രശ്‌നത്തിനിടെ അപകടത്തില്‍ പിതാവ് കൊല്ലപ്പെട്ടു. ആക്രമണത്തിനിരയായ പെണ്‍കുട്ടി നീതു ചൗഹാന്‍ ഇന്‍ഡോറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

താനും പിതാവും ഉജ്ജയിനിയില്‍ നിന്നും ഇന്‍ഡോറിലേയ്ക്ക് ബൈക്കില്‍ വരുന്നതിനിടെ ഒരു സംഘം യുലവാക്കള്‍ ബൈക്കുകളില്‍ എത്തി പുറകിലിരുന്ന തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് നീതു പറയുന്നു.

ഒരു യുവാവ് തന്റെ കയ്യില്‍ കടന്നുപിടിച്ച് വലിച്ചപ്പോള്‍ ബൈക്കിന്റെ നിയന്ത്രണം തെറ്റുകയും പിതാവ് തെറിച്ച് വീഴുകയുമായിരുന്നുവെന്നും പെണ്‍കുട്ടി വിശദീകരിച്ചു. സംഭവം കണ്ടുനിന്ന കുറച്ചാളുകളാണ് അച്ഛനെയും മകളെയും ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

യുവാക്കള്‍ ഉപയോഗിച്ച ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ആക്രമണവും അപകടവുമെല്ലാം പെട്ടെന്നായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് ഇതുവരെ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. അക്രമികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതുതന്നെയാണ് നടപടിയെടുക്കാന്‍ വൈകുന്നതിന് പിന്നിലെ കാരണം.

കഴിഞ്ഞദിവസം മുംബൈയിലെ ശല്യക്കാരില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

English summary
A girl was assualted, while her father lost his life after she was attacked by young men on the Indore-Ujjain highway. The victim, Neetu Chauhan is currently hospitalised in Indore,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X