ശബരീനാഥിന്റെ കാറുകള്‍ ലേലം ചെയ്തു

11,30,000 നിശ്ചയിച്ചിരുന്ന ശബരിയുടെ ഹോണ്ട സി ആര്‍ വി 12,00,500 രൂപയ്ക്ക് ശംഖുമുഖം സ്വദേശിയായ ടോണി സ്വന്തമാക്കി.
എന്നാല്‍ ശബരിയുടെ ആഡംബര കാറായ സ്‌കോഡാ സൂപ്പര്‍ ലേലത്തില്‍ നേടിയ കാലടി സ്വദേശി സെല്‍വരാജ് പിന്നീട് പണമില്ലെന്ന് അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ഇയാള്‍ കരുതല്‍ നിക്ഷേപമായി നല്‍കിയ 50,000 രൂപ ജില്ലാ കോടതി റിസീവര്‍ എപി അജയന്‍ കണ്ടുകെട്ടി. വാഹനത്തിന്റെ അറ്റകുറ്റ പണിയ്ക്കായി ചെലവായ തുകയും ഇയാളില്‍ നിന്ന് ഈടാക്കും. 13,20,000 രൂപ മതിപ്പുവില നിശ്ചയിച്ച ഈ വാഹനം വെറും ആയിരം രൂപ കൂട്ടിവിളിച്ചാണ് ഇയാള്‍ സ്വന്തമാക്കിയത്. ഈ വാഹനത്തിന്റെ ലേലത്തില്‍ മറ്റാരും പങ്കെടുത്തില്ല.












Click it and Unblock the Notifications