ഇന്ദുവിന്റെ മരണം ആത്മഹത്യയാക്കാന്‍ ശ്രമം?

ഇന്ദുവിന്റെ സഹയാത്രികനായിരുന്ന അധ്യാപകന്റെ പങ്ക് കണ്ടെത്താതെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണു ക്രൈംബ്രാഞ്ച് ശ്രമിയ്ക്കുന്നതെന്ന് കാണിച്ച് ഇന്ദുവിന്റെ പിതാവ് കുമാരപുരം വൈശാഖില്‍ കെ കൃഷ്ണന്‍ നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷണത്തിന് ഡിജിപിയുടെ മേല്‍നോട്ടം വേണമെന്നും ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയ്ക്ക് മുന്‍പാകെ സമര്‍പ്പിയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു
ഇന്ദുവിന്റെ മരണം ആത്മഹത്യയാണെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ദുവിന്റെ കാമുകനായിരുന്ന സുഭാഷിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും അത് ഉപേക്ഷിച്ചു.
ഇന്ദുവിന്റെയും സുഭാഷിന്റേയും മൊബൈലുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട എസ്എംഎസുകളും വീണ്ടെടുക്കാനായിട്ടില്ല. 2011 ഏപ്രില്‍ 24ന് തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസില്‍ കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇന്ദു ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.












Click it and Unblock the Notifications