കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടി കുറ്റാരോപിതരുടെ രക്ഷകന്‍: കോടിയേരി

  • By Ajith Babu
Google Oneindia Malayalam News

Kodiyeri Balakrishnan
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവായിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം പാര്‍ട്ടിയിലെ വി.എം.സുധീരനടക്കമുള്ള നേതാക്കളില്‍ നിന്നുപോലും പിന്തുണ ലഭിക്കാത്ത സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്.

ഇടതു സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്ത ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചത് ഇതിനുദാഹരണമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിരുന്നപ്പോള്‍ എടുത്ത നിലപാടുകളെല്ലാം ഭരണം കിട്ടിയപ്പോള്‍ യു.ഡി.എഫ് വിഴുങ്ങുകയാണെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തച്ചങ്കരിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വിഴുങ്ങിയാണ് ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചത്.

എല്‍.ഡി.എഫിന്റെ കാലത്ത് ഗുരുതരമായ കൃത്യവിലോപത്തിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. യു.ഡി.എഫ് അധികാരത്തിലേറിയ ഉടന്‍ തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിക്കുകയാണ് ചെയ്തത്.

ഡി.ജി.പിക്കു പോലും നീതിപൂര്‍വമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ന് സംസ്ഥാനത്തില്ല. കേരളാ പൊലീസിന്റെ പണി ഇപ്പോള്‍ രേഖാചിത്രം വരയ്ക്കലാണ്. വാളകം സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്നു പറയുന്ന കാറിന്റെയും പെരുമ്പാവൂരില്‍ ബസ് യാത്രികനെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതിയുടെയും രേഖാ ചിത്രം ഇപ്പോഴും വരച്ചുകൊണ്ടിരിക്കുന്നേയുള്ളൂ.

പൊലീസിന്റെ പണി രേഖാചിത്രം വരയ്ക്കല്‍ മാത്രമാണെങ്കില്‍, ഐ.പി.എസുകാരനെ ഡി.ജി.പിയാക്കുന്നതിന് പകരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആ പണി ഏല്പിച്ചാല്‍ പോരേയെന്നും കോടിയേരി പരിഹസിച്ചു.

English summary
CPM politburo member Kodiyeri Balakrishnan today lashed out at Chief Minister Oommen Chandy in connection with the government move to appoint Tomin J Thachankary as managing director of Market Fed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X