പാമോയില്‍ കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക്

ഇതിനൊപ്പം പിസി ജോര്‍ജിനെതിരായ കോടതിലക്ഷ്യക്കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയെ ആക്ഷേപിച്ചുവെന്നതാണ് പി.സി.ജോര്‍ജിനെതിരായ കേസ്. ജോര്‍ജിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കോടതിയിലെ ജഡ്ജി പി.കെ.ഹനീഫ് പിന്നീട് കേസിന്റെ വിചാരണ നടപടികളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കേസിന്റെ വിചാരണ തൃശൂരിലേയ്ക്ക് മാറ്റാന്‍ തീരുമാനമായത്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നേരത്തെ കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന ഉത്തരവിനെ തുടര്‍ന്ന് ജഡ്ജിക്കെതിരേ ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറുകയായിരുന്നു.












Click it and Unblock the Notifications