കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ-മെയില്‍ കേസൊതുക്കാന്‍ തച്ചങ്കരി പണം ചോദിച്ചെന്ന്

  • By Lakshmi
Google Oneindia Malayalam News

Thachankary
തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ വീടിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ പരന്ന കേസിലെ പ്രതി റെനി മാത്യു ടോമിന്‍ തച്ചങ്കരി ഐപിഎസിനെതിരെ മൊഴി നല്‍കി. പണം നല്‍കിയാല്‍ കേസ് ഒതുക്കാമന്ന് തച്ചങ്കരി പറഞ്ഞിട്ടുണ്ടെന്നാണ് റെനി മാത്യു എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത്.

തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എംഡിയായി നിയമച്ചതിന് പിന്നാലെയാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതുമായ ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് തച്ചങ്കരി തന്നെവന്നുകണ്ടതെന്ന് റെനി മാത്യുവിന്റെ മൊഴിയില്‍ പറയുന്നു.

ഖത്തറില്‍ വച്ചായിരുന്നുവത്രേ ഇവരുടെ കൂടിക്കാഴ്ച. കേസ് ഒതുക്കി തീര്‍ക്കാന്‍ താന്‍ തയ്യാറാണെന്നും പണം നല്‍കിയാല്‍ മതിയെന്നും തച്ചങ്കരി പറഞ്ഞു. തച്ചങ്കരിക്കൊപ്പം മറ്റൊരാള്‍ ഇരിക്കുന്ന ഫോട്ടോ കാണിച്ചു, ഇയാള്‍ കൊടുംകുറ്റവാളിയാണെന്നും താന്‍ ഇയാളെ ഇതുപോലെ രക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു- റെനിയുടെ മൊഴിയില്‍ പറയുന്നു.

തച്ചങ്കരിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞശേഷം തന്നെ യാക്കൂബ് എന്നൊരാള്‍ രണ്ടുതവണ വിളിച്ചിരുന്നുവെന്നും തച്ചങ്കരിയുമായി സംസാരിച്ച കാര്യങ്ങള്‍ പുറത്തുപറയരുതെന്നാണ് ഇയാള്‍ രണ്ടുതവണയും ആവശ്യപ്പെട്ടതെന്നു ഇയാള്‍ വെളിപ്പെടുത്തി.

ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെത്തി താന്‍ ഈ കാര്യങ്ങള്‍ അറിയിച്ചിരുന്നെന്നും റെനി എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.

തീവ്രവാദക്കേസില്‍ ആരോപണവിധേയനായ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എംഡിയാക്കിയതിനെതിരെ പ്രതിഷേധം കനക്കുകയാണ്. കോണ്‍ഗസ് നേതാവ് വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പുതിയ ആരോപണം എന്തായാലൂം ഈ എതിര്‍പ്പുകള്‍ക്ക് കൂടുതല്‍ തീവ്രതപകരുമെന്നുതന്നെ കണക്കാക്കാം.

English summary
Accused of a fake E Mail case gave statement to NIA officials that Tomin Thachankary IPS demanded money from him to solve the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X