പ്രിട്ടോറിയ: പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ഡേവൈടണ്‍ സ്‌കൂളിലെ 46കാരനായ അധ്യാപകനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തങ്ങളെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പതിനൊന്നാം ക്ലാസിലെ കുട്ടികള്‍ പരാതിപ്പെട്ടതോടെ അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
എന്നാല്‍ അധ്യാപകനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രതിഷേധസമരവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ പ്രിട്ടോറിയയിലെ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷന്‍ മിനിസ്റ്റേഴ്‌സ് യോഗം ചേര്‍ന്നു. അധ്യാപകനെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി യോഗശേഷം കൗണ്‍സില്‍ അംഗം ബാര്‍ബറ ക്രീസി അറിയിച്ചു.
എന്നാല്‍ ഇതെകുറിച്ച് കൂടുതലായൊന്നും അറിയില്ലെന്ന നിലപാടിലാണ് പൊലീസ്. അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഇവര്‍ പറയുന്നു.
An East Rand school teacher accused of raping eleven of his Grade 11 pupils faces internal investigations, Gauteng Education MEC Barbara Creecy said on Friday.,