കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എംഎസില്‍ മാറിടവും യേശുവും പാടില്ല

  • By Lakshmi
Google Oneindia Malayalam News

SMS
ഇസ്ലാമബാദ് : പാകിസ്ഥാനില്‍ മൊബൈല്‍ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ അയയ്ക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുടുങ്ങും. അശ്ലീല സന്ദേശങ്ങള്‍, പ്രകോപനപരമായ സന്ദേങ്ങള്‍, പൈങ്കിളി സന്ദേശങ്ങള്‍ എന്നിവയ്ക്ക് നിരോധനം കൊണ്ടുവന്നിരിക്കുകയാണ്.

ഇതിനായി അധികൃതര്‍ ഒഴിവാക്കേണ്ട വാക്കുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 1,500 ഇംഗ്ലീഷ് വാക്കുകളും ഉറുദുവാക്കുകളുമാണ് പട്ടികയിലുള്ളത്. ലൈംഗികച്ചുവയുള്ള വാക്കുകളാണ് പട്ടികയില്‍ ഏറെയുമുള്ളത്.

ഇംഗ്ലീഷിലുള്ള ഇഡിയറ്റ്(വിഡ്ഢി), കോണ്ടം, ബ്രസ്റ്റ്, ഡെവിള്‍, ഗേ തുടങ്ങിയ വാക്കുകളൊന്നും പാടില്ലാത്തവയില്‍പ്പെടുന്നു. ഒപ്പം ജീസസ് ക്രൈസ്റ്റ് എന്നവാക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അശ്ലീലവാക്കുകള്‍ക്കൊപ്പം യേശുക്രസ്തുവിന്റെ പേരുള്‍പ്പെടുത്തിയിരിക്കുന്നത് മതന്യൂനപക്ഷങ്ങളുടെ എതിര്‍പ്പിന് ഇടയാക്കുമെന്നകാര്യം ഏതാണ്ട് ഉറപ്പാണ്. ഇപ്പോള്‍ത്തന്നെ ക്രിസ്ത്യാനികള്‍ക്കെതിരെ പാകിസ്താനില്‍ ഒട്ടേറെ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്.

എന്നാല്‍ ഇത്തരത്തിലൊരു പട്ടികയെക്കുറിച്ചും പദ്ധതിയെക്കുറിച്ചും ടെലികമ്യൂണിക്കേഷന്‍ അധികൃതര്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്ലാമിക രാജ്യമാ പാകിസ്ഥാനില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നേരത്തേ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

English summary
Pakistan bans 'monkey crotch', 'Jesus Christ' and obscene words in text messages Other forbidden terms include: 'intercourse,' 'condom,' 'breast,' and 'flatulence'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X