കുടിയനായ പിതാവിനെ മകന്‍ കല്ലെറിഞ്ഞു കൊന്നു

കഴിഞ്ഞ വ്യാഴാഴ്ച ഭാര്യ നാഗമണി വീട്ടിലില്ലാത്ത തക്കത്തില്‍ മുരുകേശന്‍ ഫുള്‍ പൂസായെത്തി വീടിനു മുന്നിലുണ്ടായിരുന്ന വിറകുപുര അഗ്നിക്കിരയാക്കി. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച മദ്യപിച്ച് ലക്കുകെട്ടെത്തി മകന്‍ സുന്ദരത്തിനു നേരെ തട്ടികയറാനും മണ്‍വെട്ടിയെടുത്ത് മര്‍ദ്ദിക്കാനും തുനിഞ്ഞു. തടുക്കാന്‍ ശ്രമിച്ച സുന്ദരത്തിന്റെ കൈ മുറിയുകയും ചെയ്തു. തുടര്‍ന്ന് അടുത്ത വീട്ടിലേക്കോടിയ സുന്ദരം കൈയിലെ മുറിവെല്ലാം കെട്ടി തിരിച്ചുവന്നു.
തിരിച്ചെത്തിയ ഉടനെ മുരുകേശന്‍ വീണ്ടും ലഹളയ്ക്കു ചെന്നു. അടിയ്ക്കാനായി വന്ന പിതാവിന്റെ കൈയില്‍ നിന്നും മണ്‍വെട്ടി വാങ്ങി സുന്ദരം പിതാവിന്റെ തലയില്‍ ആഞ്ഞടിച്ചു. എന്നിട്ടും കലി അടങ്ങാതെ സുന്ദരം ബോധംകെട്ടുവീണ പിതാവിന്റെ തലയിലേക്ക് വലിയ കുറച്ചുകല്ലുകളും വലിച്ചെറിഞ്ഞ് സ്ഥലം വിട്ടു.
കുറച്ചു സമയം കഴിഞ്ഞ് സ്ഥലത്തെത്തിയ അയല്‍വാസികളാണ് മുരകേശന്‍ മരിച്ചുകിടക്കുന്നതു കണ്ടത്. സുന്ദരം ഇപ്പോള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.












Click it and Unblock the Notifications