Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെട്ട കന്യാസ്ത്രീയുടെ മൊബൈല്‍ കിട്ടി

Sister Valsa John
പകുര്‍(ജാര്‍ഖണ്ഡ്): കൊല്ലപ്പെട്ട മലയാളി കന്യാസ്ത്രീ വല്‍സാ ജോണിന്റെ മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടി. ഇതിനൊപ്പം തന്നെ ഗ്രാമത്തില്‍ നടന്ന ഒരു മാനഭംഗത്തെക്കുറിച്ച് കൊലനടക്കുന്നതിന്റെ തലേന്ന് വല്‍സ അധികാരികള്‍ക്ക് വിവരം നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തലുമുണ്ടായിട്ടുണ്ട്.

ഈ രണ്ടുകാര്യങ്ങളും കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. വല്‍സയുടെ മൊബൈല്‍ ഫോണിലെ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്നും. ഇതു നിര്‍ണായകമാകു മെന്നാണു പ്രതീക്ഷയെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംഭവത്തില്‍ ഇതുവരെ ഏഴുപേരെ പിടികൂടിയിട്ടുണ്ട്.

കൊല്ലപ്പെട്ട രാത്രി തനിക്കെതിരെ അക്രമികള്‍ സംഘടിക്കുന്നുണ്ടെന്നറിഞ്ഞ വല്‍സ ഈ ഫോണില്‍ നിന്നു പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ മറുവശത്ത് പ്രതികരണമൊന്നുമുണ്ടായില്ലെന്നും അവരുമായി അടുപ്പമുള്ള ഒരാള്‍ വെളിപ്പെടുത്തിയതും വലിയ ഒച്ചപ്പാടുണ്ടാക്കുകയാണ്.

ഗ്രാമത്തില്‍ നടന്ന മാനഭംഗത്തെക്കുറിച്ചു പൊലീസില്‍ അറിയിച്ചിട്ടും പൊലീസ് തന്റെ പരാതി സ്വീകരിച്ചില്ലെന്നു കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുന്‍പു വല്‍സ അടുത്ത ഒരാളോടു വെളിപ്പെടുത്തിയിരുന്നു.

അവരില്‍ നിന്ന് ഈ വിവരം അറിഞ്ഞ താന്‍ ഇതുസംബന്ധിച്ചു പ്രഥമ വിവര റിപ്പോര്‍ട്ട് ഉടനെ റജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട പൊലീസ് ഓഫിസറോടു നിര്‍ദേശിച്ചതായി പകുര്‍ ഡപ്യൂട്ടി കമ്മിഷണര്‍ സുനില്‍ കുമാര്‍ സിങ് പറഞ്ഞു. ഇത് നവംബര്‍ 14നായിരുന്നു. പിറ്റേന്നാണ് വല്‍സ കൊല്ലപ്പെട്ടത്.

മാനഭംഗ കേസുമായി ബന്ധപ്പെട്ടു പച്ചുവാഡയില്‍ നിന്നു രണ്ടു കിലോ മീറ്റര്‍ അകലെയുള്ള അലുബെര ഗ്രാമത്തിലെ അഡ്വിന്‍ മുര്‍മു എന്നയാളെ പിടികൂടിയിട്ടുണ്ടെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+