പീഡിപ്പിച്ചെന്ന കള്ളപരാതി:യുവതി കുടുങ്ങി

കഴിഞ്ഞ നാലു വര്‍ഷമായി പ്രഭു തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു യുവതി പറഞ്ഞത്. തന്നെ വിവാഹം കഴിയ്ക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് പുതിയ കാമുകിയെ കിട്ടിയപ്പോള്‍ തന്നെ ഉപേക്ഷിയ്ക്കുകയായിരുന്നുവെന്നും സുലത പരാതിയില്‍ പറഞ്ഞിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കമെന്നായിരുന്നു യുവതിയുടെ ആവശ്യം.
പ്രഭു തനിയ്ക്കു നല്‍കിയ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു കള്ളമാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. അപ്പാര്‍ട്ട്‌മെന്റ് പ്രഭുവിന്റെ സഹോദരന്റെ പേരിലുള്ളതാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
സുലതയും പ്രഭുവും ഇവിടെ വച്ച് കണ്ടുമുട്ടാറുണ്ടായിരുന്നു. പിന്നീട് അപ്പാര്‍ട്ട്‌മെന്റ് തന്റെ പേരില്‍ എഴുതി തരണമെന്ന് സുലത ആവശ്യപ്പെട്ടു. എന്നാല്‍ പ്രഭു ഇതിന് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് താന്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications