Get Updates
Get notified of breaking news, exclusive insights, and must-see stories!

തങ്ങള്‍ വടക്കോട്ട് പോയാല്‍ കലാപം: വിജയരാഘവന്‍

Vijayaraghavan
കാസര്‍കോട്: പാണക്കാട്ട് തങ്ങള്‍ കേരളത്തിന്റെ വടക്കോട്ട് പോയാല്‍ വര്‍ഗീയകലാപം ഉറപ്പാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍. തങ്ങള്‍ വടക്കോട്ടുപോയാല്‍ വര്‍ഗീയകലാപമുണ്ടാകുമെന്നതിന് തെളിവാണ് കാസര്‍കോട് കലാപമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയും ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി തീവ്രവാദബന്ധമുള്ളവര്‍ക്ക് ലീഗില്‍ അംഗത്വം നല്‍കുകയാണ്. ഒരു ചടങ്ങിനിടെയാണ് വിജയരാഘവന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. വിജയരാഘവന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനും വ്യക്തമാക്കി.

വിജരാഘവന്റെ പരാമര്‍ശത്തിനെതിരെ ലീഗ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വിജയരാഘവന്റെ നിലപാടുതന്നെയാണോ സിപിഎമ്മിനെന്ന് അവര്‍ വ്യക്തമാക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

ലീഗ് ഒരു മതേതര പാര്‍ട്ടിയാണ്. അത് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. വിജയരാഘവന്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞതുകൊണ്ട് ലീഗിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടില്ല. വര്‍ഗീയത വളര്‍ത്തുന്നത് സിപിഎമ്മാണ്- ബഷീര്‍ പറഞ്ഞു.

കോണ്‍ഗ്രസിനൊപ്പം വര്‍ഷങ്ങളായി നിലകൊള്ളുന്ന ലീഗ് ഒരു മതേതര സംഘടനയാണെന്നും പാണക്കാട് തങ്ങള്‍ സാത്വികനായ മനുഷ്യനാണെന്നും കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് പ്രതികരിച്ചു.

എന്നാല്‍ വിജയരാഘവന്റെ വാക്കുകളോട് പ്രതികരിക്കുന്നില്ലെങ്കിലും ലീഗ് വര്‍ഗീയ സ്വഭാവമുള്ള പാര്‍ട്ടിയാണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നുമാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+