ഇടുക്കി ഡാമില്‍ തിരയിളക്കം

അടുത്ത ദിവസങ്ങളില്‍ എട്ട് പ്രാവശ്യം കുളമാവ് മേഖലയില്‍ ഭൂചലനമുണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഭൂചലനമുണ്ടായെങ്കിലും ഉളുപ്പൂണിയും വെഞ്ഞൂര്‍മേടുമായിരുന്നു പ്രഭവ കേന്ദ്രം. പക്ഷേ, ഈ ചലനത്തിന് ശേഷം മാത്രമാണ് വെള്ളത്തില്‍ തിരയിളക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെറുതോണിയില്‍നിന്ന് മൂലമറ്റത്തിന് പോകുന്ന റോഡില്‍ കുളമാവ് പാലത്തിനടുത്ത് വനത്തോടുചേര്‍ന്നാണ് കിളിവള്ളി പ്രദേശം. സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഭൂകമ്പമാപിനി ഇടുക്കിയിലാണ് സ്ഥാപിച്ചതെങ്കിലും കഴിഞ്ഞ എട്ട് വര്‍ഷമായി ഇത് പ്രവര്‍ത്തിയ്ക്കുന്നില്ല. മേഖലയില്‍ ഭൂചനലങ്ങള്‍ പതിവായതിനെ തുടര്‍ന്ന് വിദഗ്ധസംഘം കഴിഞ്ഞദിവസം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications