കോണ്‍. മന്ത്രിമാര്‍ മക്കുണാണ്ടന്മാര്‍: സുധാകരന്‍

മന്ത്രിമാരെ വെറും മാക്രികളെന്ന് പറയാനാകില്ല. മാക്രികളാണെങ്കില്‍ കഴിക്കാനെങ്കിലും പറ്റും. ഇവരെ മരമാക്രികളെന്നേ വിളിക്കാന്‍ പറ്റൂ. യുഡിഎഫ് മന്ത്രി സഭയിലെ 'മക്കണാണ്ട'ന്മാരാണിവര്‍. അതുകൊണ്ടാണ് ജനങ്ങള്‍ എംഎല്‍എമാരെ മന്ത്രിമാരെപ്പോലെ കാണുന്നത്.
ജി. സുധാകരനും തോമസ് ഐസക്കിനും തങ്ങള്‍ ഇപ്പൊഴും മന്ത്രിമാരാണെന്ന ധാരണയാണെന്നാണ് ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍ പറയുന്നത്. യുഡിഎഫ് മന്ത്രിമാര്‍ക്ക് ലഭിക്കാത്ത ജനകീയ അംഗീകാരം ഇപ്പൊഴും ഞങ്ങള്‍ക്ക് ലഭിക്കുന്നതില്‍ 'ഷുക്കൂറന്മാര്‍' അത്ഭുതപ്പെട്ടിട്ട് കാര്യമില്ല-അദ്ദേഹം കളിയാക്കി.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വന്‍ തിരക്കാണെന്നാണ് പരക്കെ പറയപ്പെടുന്നത്. എന്നാല്‍ ജനങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് എംഎല്‍എ മാരെയാണ് ആശ്രയിക്കുന്നത്. ഒന്നും രണ്ടും മാസങ്ങള്‍ക്കു മുമ്പ് അനുവദിച്ച ചികിത്സാ സഹായങ്ങള്‍ പോലും വിതരണം ചെയ്യാതെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആളെക്കൂട്ടാനായി മാത്രം ഇത് മാറ്റി വയ്ക്കുകയാണ്- സുധാകരന്‍ ആരോപിച്ചു.












Click it and Unblock the Notifications