ഐസ്‌ക്രീം കേസ്: സാക്ഷികളുടെ പരാതി കൈമാറി
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സാക്ഷികളായ ബിന്ദുവിന്റെയും റോസ്‌ലിന്റെയും പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കാന്‍ ചേളാരി ഷെറീഫ് സ്വാധീനിച്ചുവെന്നും ജീവന് ഭീഷണിയുണ്‌ടെന്നും കാണിച്ച് കേസില്‍ സാക്ഷികളായ ബിന്ദുവും റോസ്‌ലിനും നടക്കാവ് പോലീസിന് നല്‍കിയ പരാതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.
കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണ് ഷെറീഫ്. ഭരണം തങ്ങളുടെ കയ്യിലാണെന്നും തങ്ങള്‍ക്ക് അനുകൂലമായി മൊഴി നല്‍കണമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും നടക്കാവ് പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഇവര്‍ നേരത്തെ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും കത്തയച്ചിരുന്നു. കുഞ്ഞാലിക്കുട്ടി ഇവരെ ശാരീരികമായി ഉപയോഗിച്ചെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഡിവൈഎസ്പി ജയ്‌സണ്‍ കെ.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications