കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക ആത്മഹത്യ: സര്‍ക്കാര്‍ ഒന്നാംപ്രതി

  • By Ajith Babu
Google Oneindia Malayalam News

Suicide
വയനാട്: വയനാട്ടിലെ കര്‍ഷകആത്മഹത്യയില്‍ സര്‍ക്കാരാണ് ഒന്നാംപ്രതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായവും വീട്ടിലൊരാള്‍ക്ക് തൊഴില്‍ നല്‍കുകയും വേണമെന്ന് വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

കര്‍ഷക ആത്മഹത്യയെക്കുറിച്ച് മനസിലാക്കുന്നതിനായി വയനാട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനം നടത്തുമ്പോഴാണ് എല്‍ഡിഎഫ് നേതാക്കള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

എല്‍എഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുന്‍പ് 1500ലേറെ കാര്‍ഷിക ആത്മഹത്യകള്‍ കേരളത്തില്‍ ഉണ്ടായി. ഇടതുപക്ഷം സ്വീകരിച്ച നടപടികളെ തുടര്‍ന്ന് ആത്മഹത്യകള്‍ പൂര്‍ണ്ണമായി അവസാനിച്ചു. ഇപ്പോള്‍ നടക്കുന്ന ആത്മഹത്യകള്‍ എല്‍ഡിഎഫ് ഭരണത്തിനുമേല്‍ ആരോപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുകയും സബ്‌സിഡി ലഭ്യമാക്കുകയും ചെയ്യണം.

കേരളത്തിലെ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ സംവിധാനമായ എല്‍എഡിഎഫ് നിലവിലെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാണ് വയനാട് സന്ദര്‍ശിക്കുന്നത്. കേരളത്തിലെ കൃഷിമന്ത്രി തന്റെ ഉത്തരവാദിത്വം നിറവേറ്റണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

English summary
The Opposition Left Democratic Front (LDF) delegation today visited Wayanad to study on the agrarian crisis which has resulted in eight farmer suicides over the last six months in the district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X