ഫോട്ടോ മോര്‍ഫിങ്:വന്‍ സംഘമെന്ന് സൂചന

എന്നാല്‍ ഫോട്ടോപകര്‍ത്തി പണം തട്ടിയതിന് പിന്നില്‍ സുബൈറിനെ കൂടാതെ മറ്റു പലര്‍ക്കും പങ്കുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. സ്‌കൂള്‍ ബസ് ഓടിയ്ക്കുന്ന മറ്റു രണ്ടു ഡ്രൈവര്‍മാരേയും സ്‌കൂളിലെ വിദ്യാര്‍ഥിനികളേയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തു.
പ്രേമം നടിച്ച് സുബൈര്‍ വിദ്യാര്‍ഥിനികളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് മോര്‍ഫിങ്ങിലൂടെ ഇയാള്‍ക്കൊപ്പം നില്‍ക്കുന്ന തരത്തിലുള്ള ഫോട്ടോയാക്കി മാറ്റുകയുമായിരുന്നു ചെയ്തിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പ്രതി അവരില്‍ നിന്ന് പണം തട്ടിയിരുന്നു. ഇത്തരത്തില്‍ ഇയാള്‍ പലരില്‍ നിന്നായി 25 പവനോളം ആഭരണങ്ങള്‍ കവര്‍ന്നതായാണ് സൂചന.












Click it and Unblock the Notifications