ഒപ്പമുള്ളവരെ സിപിഎം വിലയിരുത്തണം: അഴീക്കോട്

നീറുന്ന പ്രശ്‌നങ്ങള്‍ എന്ന സ്വന്തം പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഴീക്കോട്. വിശുദ്ധിനോക്കിയല്ല രാഷ്ട്രീയപാര്‍ട്ടികളെ വിലയിരുത്തേണ്ടത്. രാജ്യത്തിന്റെ കോട്ടയായി ഇരിക്കേണ്ടവര്‍ അമേരിക്കന്‍ സംസ്‌കാരത്തെ പ്രകീര്‍ത്തിക്കുകയാണ്. ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
രാജ്യത്തിന്റെ ശക്തി അവിടത്തെ ജനസംഖ്യയാണെന്ന് ചൈന തെളിയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് കുട്ടികളില്‍ക്കൂടുതലുള്ളവര്‍ക്ക് ശിക്ഷ നല്‍കണമെന്നതാണ് ഇവിടുത്തെ വാദം. ഇത് പറഞ്ഞ കൃഷ്ണയ്യരുടെ വാദം അമേരിക്കന്‍ സംസ്‌കാരമാണ്.
എം.ജി യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ക്ക് പുസ്തകം നല്‍കി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിച്ചു.












Click it and Unblock the Notifications