കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപ്പമുള്ളവരെ സിപിഎം വിലയിരുത്തണം: അഴീക്കോട്

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
കോട്ടയം: ഒപ്പമുള്ളവര്‍ ആദര്‍ശവാന്മാരാണോയെന്ന് സിപിഎം വിലയിരുത്തണമെന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്. അഴിമതിക്കെതിരെ സാംസ്‌ക്കാരിക നായകന്‍മാര്‍ പ്രതികരിക്കാന്‍ തയ്യാറാവാത്തത് അവരുടെ പാതിവ്രത്യം നഷ്ടപ്പെടുമെന്ന ആശങ്കകൊണ്ടാണെന്നും അഴീക്കോട് പറഞ്ഞു.

നീറുന്ന പ്രശ്‌നങ്ങള്‍ എന്ന സ്വന്തം പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഴീക്കോട്. വിശുദ്ധിനോക്കിയല്ല രാഷ്ട്രീയപാര്‍ട്ടികളെ വിലയിരുത്തേണ്ടത്. രാജ്യത്തിന്റെ കോട്ടയായി ഇരിക്കേണ്ടവര്‍ അമേരിക്കന്‍ സംസ്‌കാരത്തെ പ്രകീര്‍ത്തിക്കുകയാണ്. ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

രാജ്യത്തിന്റെ ശക്തി അവിടത്തെ ജനസംഖ്യയാണെന്ന് ചൈന തെളിയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് കുട്ടികളില്‍ക്കൂടുതലുള്ളവര്‍ക്ക് ശിക്ഷ നല്‍കണമെന്നതാണ് ഇവിടുത്തെ വാദം. ഇത് പറഞ്ഞ കൃഷ്ണയ്യരുടെ വാദം അമേരിക്കന്‍ സംസ്‌കാരമാണ്.

എം.ജി യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ക്ക് പുസ്തകം നല്‍കി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിച്ചു.

English summary
Dr. Sukumar Azhikode said that CPM should make sure the purity of its leaders. And he aslo said that in Women Code Krishna Iyer is trying to impose US culture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X