ഭരണിയ്ക്കുള്ളിലെ നിധി പിടിച്ചെടുത്തു

ബ്രെഡന്‍ ഹില്ലില്‍ നിന്നാണ് 244-282 എഡി കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന നാണയശേഖരം കണ്ടെത്തിയത്. 16 റോമന്‍ ചക്രവര്‍ത്തിമാരുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള ഭരണിയ്ക്കകത്തായിരുന്നു നാണയശേഖരം. 3,874 നാണയങ്ങളാണ് ഭരണിയ്ക്കുള്ളില്‍ ഉണ്ടായിരുന്നത്. രണ്ടു നിധി വേട്ടക്കാരാണ് നാണയശേഖരം കണ്ടെത്തിയത്.
ഈ നാണയങ്ങള്‍ ഒരു പട്ടാളക്കാരന്റെ 11 മാസത്തെ ശമ്പളമാണെന്നാണ് പുരാവസ്തു വകുപ്പിന്റെ നിഗമനം. കഴിഞ്ഞ ജൂണ്‍ 18നാണ് മാര്‍ക്ക് ഗില്‍മോര്‍, ജെത്രോ എന്നിവര്‍ ചേര്‍ന്ന് നിധിശേഖരം കണ്ടെത്തിയത്. 34 വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ നിധി കണ്ടെത്തിയത്. നിധിയുടെ പകുതി ഇവര്‍ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്. നിധി കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയ്ക്കും ഇതില്‍ ഒരു പങ്ക് ലഭിച്ചേക്കും.












Click it and Unblock the Notifications