കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് 16000ലും താഴെ

Google Oneindia Malayalam News

Sensexdown
മുംബൈ: ആഗോളവിപണികളുടെ ചുവട് പിടിച്ച് ഇന്ത്യയിലെ സെന്‍സെക്‌സും നിഫ്റ്റിയും താഴേക്കിറങ്ങുന്നു. തിങ്കളാഴ്ച സെന്‍സെക്‌സ് 425.41 പോയിന്റ് കുറഞ്ഞ് 15946.10ലും നിഫ്റ്റി 127.45 താഴ്ന്ന് 4778.35ലും വില്‍പ്പന അവസാനിപ്പിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ വന്‍കുറവും വിപണിയെ പ്രതികൂലമായി ബാധിച്ചു.

വില്‍പ്പന സമ്മര്‍ദ്ദം വിപണിയിലെ സമഗ്രമേഖലയിലും പ്രകടമായത് നിക്ഷേപകര്‍ക്കൊപ്പം ട്രേഡര്‍മാരെയും വിപണിയില്‍ നിന്നകറ്റി. പാന്റലൂണ്‍ റീട്ടെയില്‍, സുസ്‌ലോണ്‍ എനര്‍ജി, രാഷ്ട്രീയ കെമിക്കല്‍സ്, എഡ്യുകോംപ് സൊലൂഷന്‍സ്, ഐഎഫ്‌സിഐ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്.

അതേ സമയം ആംടെക് ഓട്ടോ ലിമിറ്റഡിനു നല്ല ദിവസമായിരുന്നു. 95.30ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി 6.30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഡാബര്‍, അദാനി പവര്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍, അപ്പോളോ ഹോസ്പിറ്റല്‍സ് ഓഹരികളും ചെറിയ തോതില്‍ നേട്ടമുണ്ടാക്കി.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 52.45 പോയിന്റും ഐസിഐസിഐ ബാങ്ക് 37.70 പോയിന്റും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 21.20 പോയിന്റും ടാറ്റാ സ്റ്റീല്‍ 11.90 പോയിന്റും നഷ്ടം രേഖപ്പെടുത്തി. എല്ലാ ഏഷ്യന്‍ വിപണികളും യൂറോപ്യന്‍ വിപണികളും നഷ്ടത്തിലൂടെയാണ് നീങ്ങുന്നത്.

English summary
With rupee breaching the 52/USD mark, the stock market sentiment has been bruised further. Sensex fell 387 points to below 16000 at 15984.42 and NSE Nifty crashed 118 points to 4,788.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X