ദില്ലി തീപ്പിടുത്തം, മരണം 15 ആയി

കമ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന താല്‍ക്കാലിക ടെന്റുകള്‍ക്ക് തീപിടിച്ചതാണ് അപകടത്തിനു കാരണം. ഏതോ ഒരു ടെന്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. തീപ്പിടിച്ചതോടെ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.
അഗ്നിശമന സേനയുടെ പത്തോളം വാഹനങ്ങള്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് തീ പടരുന്നത് നിയന്ത്രിക്കാന്‍ സാധിച്ചത്. സ്വകാര്യപരിപാടിയായതിനാല്‍ എന്‍ഒസി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചിരുന്നതെന്ന് പോലിസ് അറിയിച്ചു. സര്‍ക്കാര്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications