ഗെയിംഷോയിലൂടെ അധ്യാപികയ്ക്ക് 25 ലക്ഷം
ഭോപ്പാല്‍: ഗെയിംഷോയില്‍ പങ്കെടുത്ത അധ്യാപികയ്ക്ക് 25 ലക്ഷംരൂപയുടെ സമ്മാനം ലഭിച്ചു. പക്ഷേ, ഇതിനു വിലയായി സ്വന്തം ജോലി തന്നെ കൊടുക്കേണ്ടി വന്നു.
ഒരു പ്രമുഖ ടിവിചാനലിലെ ഫോണ്‍ എ ഫ്രണ്ട് എന്ന ഷോയില്‍ പങ്കെടുത്ത പുഷ്പ ഉദെനിക്കാണ് ഈ അനുഭവം.
2000 രൂപ ശമ്പളത്തില്‍ ദമോഹ് ജില്ലയിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു പുഷ്പ. ഗെയിമിലെ ലൈഫ് ലൈന്‍ ഓപ്ഷന്റെ ഭാഗമായി സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പിതാവ് കെ ശ്രീവാസ്തവ അടക്കമുള്ള മൂന്നാളുകളുടെ പേരുകളാണ് നല്‍കിയിരുന്നത്.
ഉത്തരം കിട്ടാന്‍ കൂട്ടുകാരന്റെ സഹായം തേടണ്ട സാഹചര്യം വന്നപ്പോള്‍ ശ്രീവാസ്തവയുടെ പേരിനു പകരം മറ്റൊരു പേരാണ് പുഷ്പ അറിയിച്ചത്. മല്‍സരത്തില്‍ വിജയിച്ചു മുന്നേറിയ പുഷ്പയ്ക്ക് കൈനിറയെ പണം കിട്ടിയെങ്കിലും അതോടൊപ്പം പ്രിന്‍സിപ്പാല്‍ മനിഷ് ശ്രീവാസ്തവിന്റെ ജോലിയില്‍ നിന്നു പുറത്താക്കി കൊണ്ടുള്ള നോട്ടീസും ലഭിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് പുറത്താക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications