കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജം

Google Oneindia Malayalam News

Ishrat
അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം ഗുജറാത്ത് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ തീവ്രവാദികളാണെന്നാരോപിച്ച് ഗുജറാത്ത് പോലിസ് വെടിവെച്ചുകൊന്ന നാലുപേരും നിരപരാധികളായിരുന്നുവെന്ന് 'വ്യക്തമായി'. ഒക്ടോബര്‍ ഏഴിന് ജസ്റ്റീസുമാരായ ജയന്ത് പട്ടേലും അഭിലാഷ കുമാറിയും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പ്രത്യേക അന്വേഷണസംഘത്തിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.

2004 ജൂണ്‍ 15നാണ് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്നാരോപിച്ചാണ് മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ശൈഖ്, അജ്മദ് അലി റാണ, സീഷന്‍ ജോഹര്‍, കോളജ് വിദ്യാര്‍ഥിനിയായ ഇഷ്രത്ത് എന്നിവരെ വെടിവച്ചുകൊന്നത്.

നരേന്ദ്രമോഡിയെ വധിയ്ക്കാന്‍ ചില തീവ്രവാദികള്‍ ശ്രമം നടന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദിലെ വിമാനത്താവളത്തിനടുത്തുള്ള കോട്ടാര്‍പൂരില്‍ വച്ച് ഒരു വാഹനം ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ വെടിവയ്പില്‍ നാല് പേരെയും വധിയ്ക്കുകയായിരുന്നു.

തീവ്രവാദിയാണെന്ന് മുദ്രകുത്തി ഗുജറാത്ത് പൊലീസ് വെടിവച്ചു കൊന്ന തന്റെ മകന്‍ പ്രാണേഷിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് അച്ഛന്‍ ജനാര്‍ദ്ദനന്‍പിള്ളയും ആവശ്യപ്പെട്ടിരുന്നു.

English summary
In a setback to the Narendra Modi government, the Special Investigation Team (SIT) probing the Ishrat Jahan case has told the Gujarat High Court that the encounter was not genuine-Reports IBN Live
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X