ഭാര്യയെ പോലിസ് സ്‌റ്റേഷനുള്ളില്‍ വെച്ച് കുത്തി

തുടര്‍ച്ചയായി കലഹിച്ചിരുന്ന രണ്ടു പേരെയും കൗണ്‍സലിങിന്റെ ഭാഗമായാണ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഭാര്യയെ സ്‌റ്റേഷനില്‍ വെച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ ആയുധവുമായാണ് കണ്ണനെത്തിയത്. മൂന്നു വനിതാ പോലിസുകാരെ സാക്ഷിയാക്കിയായിരുന്നു ആക്രമണം. മുറിവേറ്റ മുത്തുലക്ഷ്മിയെ രക്ഷിക്കാന്‍ വനിതാ പോലിസുകാര്‍ ശ്രമിക്കുന്നതിനിടെ കണ്ണന്‍ ഓടിരക്ഷപ്പെട്ടു. കൊലപാതകദൃശ്യം കണ്ട ഒരു പോലിസുകാരി ബോധംകെട്ടുവീണു.
ഭാര്യയുടെ ചാരിത്രശുദ്ധിയില്‍ സംശയമുള്ള കണ്ണന്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഒരു മാസം മുമ്പ് ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് കോയമ്പത്തൂരിലേക്ക് ഒളിച്ചോടിയ മുത്തുലക്ഷ്മി അവിടെ ഒരു ടെക്‌സ്റ്റൈല്‍ യൂനിറ്റില്‍ ജോലിക്കു ചേര്‍ന്നിരുന്നു.
മുത്തുലക്ഷ്മിയെ കാണാനില്ലെന്ന് പിതാവ് പരാതി കൊടുത്തതിനെ തുടര്‍ന്നന് മധുരയിലേക്ക് തിരിച്ചുവന്നു. അന്നു മുതല്‍ മൂന്നു കുട്ടികളോടൊത്ത് സ്വന്തം വീട്ടിലാണ് മുത്തുലക്ഷ്മി താമസിച്ചിരുന്നത്. കുട്ടികളെ വിട്ടുതരണമെന്നാവശ്യപ്പെട്ടുകൊണ്ട് കണ്ണന്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പുചര്‍ച്ചയുടെ ഭാഗമായാണ് ഇരുവരും സ്റ്റേഷനിലെത്തിയത്.












Click it and Unblock the Notifications