സെക്‌സ് ട്രാപ്പ്: 26 കാരി പിടിയില്‍
മുംബൈ: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവത്തില്‍ 26കാരിയും ബന്ധുവും പൊലീസിന്റെ പിടിയില്‍. തന്നെ ഫോണില്‍ വിളിച്ച ശല്യപ്പെടുത്തിയ ആളെ തന്നെയാണ് യുവതി തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവര്‍ന്നത്.
ലക്ഷ്മി ബെന്‍ബാന്‍സിയെന്ന യുവതിയും ഇവരുടെ ബന്ധുവായ രവീന്ദ്രനാഥ് ഗുപ്ത(44)യുമാണ് പൊലീസിന്റെ പിടിയിലായത്. 25000 രൂപയും മൊബൈലും കവര്‍ന്നുവെന്ന് കാണിച്ച് റംസാനാലി ഖാനെന്ന മുപ്പത്തിയഞ്ചുകാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മല്‍വാനിയില്‍ വെച്ച് തന്നെ രണ്ട് പേര്‍ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോവുകയും പണവും മൊബൈലും തട്ടിയെടുത്ത് ഉപേക്ഷിച്ചുവെന്നുമായിരുന്നു റംസാനലി പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയവരെ അറിയില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
സംഭവദിവസം പരാതിക്കാരന്‍ ഫോണില്‍ വന്ന മൊബൈല്‍ വന്ന വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. എന്നാല്‍ ഇവര്‍ അറസ്റ്റിലായതോടെയാണ് കേസിലെ മറ്റൊരു വഴിത്തിരിവ് പൊലീസിന് മനസ്സിലായത്.
തന്നെക്കുറെക്കാലം ഫോണില്‍ വിളിച്ച് റംസാനലി ഖാന്‍ ശല്യപ്പെടുത്തിയിരുന്നെന്നാണ് അറസ്റ്റിലായപ്പോള്‍ ലക്ഷ്മി പൊലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞ ജൂലൈ മുതല്‍ റംസലിഖാന്‍ ഫോണില്‍ വിളിച്ച് ലക്ഷ്മിയെ ശല്യപ്പെടുത്തിയിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ ഫോണ്‍വിളി. ഒടുവില്‍ ശല്യം സഹിയ്ക്കാനാവാതെ ബന്ധുവായി ചേര്‍ന്ന് ഖാനെ കുടുക്കാന്‍ ലക്ഷ്മി പദ്ധതി തയാറാക്കി. ഇതുപ്രകാരം ലക്ഷ്മി തന്നെ ഖാനെ ഫോണില്‍ വിളിച്ച് വരുത്തുകയും കൊള്ളയടിയ്ക്കുകയുമായിരുന്നു.












Click it and Unblock the Notifications