കേക്കില്‍ പതാക: അബ്ദുള്ളക്കുട്ടിക്കെതിരെ കേസ്

ദേശീയപതാക സംബന്ധിച്ച് പഠനം നടത്തുന്ന ചെമ്പിലോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംഗീതാധ്യാപകന്‍ കെ വി തമ്പാന്റെ പരാതില്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ആസാദാണ് കേസെടുത്തത്. ഇന്ദിരാഗാന്ധി ജന്മദിനാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ഇന്ദിരാ ട്രസ്റ്റ് കണ്ണൂരിലെ ഹോട്ടലില്‍ നടത്തിയ പരിപാടിയിലാണ് കേക്ക് മുറിച്ചത്.
ചടങ്ങില്‍ പങ്കെടുത്ത നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം സി ശ്രീജ, ഡിസിസി ആക്ടിങ് പ്രസിഡന്റ് പി കെ വിജയരാഘവന്‍ , എഐസിസി അംഗം സുമാബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേശീയപതാക ആലേഖനംചെയ്ത കേക്ക് മുറിച്ചത് ദേശീയപതാക നശിപ്പിക്കുന്നതിന് തുല്യമാണ്. ഭക്ഷണമായി ഉപയോഗിച്ചത് മറ്റൊരു കുറ്റമാണ്. ഇതിന് മൂന്ന് വര്‍ഷം കഠിന തടവ് ലഭിക്കാമെന്നും പരാതിക്കാരന്‍ ആരോപിയ്ക്കുന്നു.












Click it and Unblock the Notifications