വീട്ടുമാലിന്യം തെരുവിലെറിയരുത്: ഹൈക്കോടതി

ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ഏതാനും ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ച് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.
മാലിന്യങ്ങള്‍ കവറുകളിലാക്കി കാറിലും മറ്റും പോകുമ്പോള്‍ വഴിയരികിലേക്ക് വലിച്ചെറിയുന്ന പ്രവണത നഗരപ്രദേശങ്ങളിലും മറ്റും വര്‍ധിച്ചുവരികയാണെന്ന് കോടതി നിരീക്ഷിച്ചു. നിരത്തുകളെ ദുഷിപ്പിക്കുന്ന പ്രവണതയാണിത്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിയമപരമായ ഇടപെടല്‍ ആവശ്യമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.












Click it and Unblock the Notifications