അവാര്‍ഡ് വാങ്ങിയ കര്‍ഷകന്‍ ആത്മഹത്യചെയ്തു

ബാങ്കിലെ കടബാധ്യതമൂലം ആണ് ആത്മഹത്യ. കടം വീട്ടാന്‍ നിലംവിറ്റെങ്കിലും കടം മുഴുവന്‍ തീര്‍ക്കാനായിരുന്നില്ല. പശു വളര്‍ത്തലും നെല്‍ക്കൃഷിയുമായിരുന്നു ചന്ദ്രന്റെ പ്രധാന വരുമാനമാര്‍ഗം. ്. രണ്ടു ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു.
പലതവണ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം കിട്ടിയിട്ടുള്ളയാളാണ് ചന്ദ്രന്‍. ഞായറാഴ്ച രാത്രി ഒമ്പതിന് ഇദ്ദേഹത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി വടക്കാഞ്ചേരിയില്‍ എത്തിയപ്പോള്‍ മരിച്ചു.
വയനാട്ടില്‍ ഇന്നലെ കര്‍ഷക ആത്മഹത്യ നടന്നിരുന്നു. മീനങ്ങാടി പുറക്കാടി സ്വദേശി കെ.കെ.ഔസേപ്പാണ് മരിച്ചത്. ഒരു പൊതുമേഖലാ ബാങ്കിന്റെ കൈനാട്ടി ശാഖയില്‍ രണ്ടു ലക്ഷം രൂപയുടെ കടബാധ്യതയാണ് ഔസേപ്പിന് ഉണ്ടായിരുന്നത്. ഇതോടെ രണ്ടാഴ്ചക്കിടയില്‍ സംസ്ഥാനത്ത് ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണം പത്തായി.












Click it and Unblock the Notifications