ഷഹീദ് ബാവ വധക്കേസ്: 4 പ്രതികള്‍കൂടി അറസ്റ്റില്‍

ഞായറാഴ്ച രാത്രി ഒമ്പതരയോടെ താമരശേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്‍ട്രോള്‍റൂം അസി. കമ്മിഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പ്രതി ചേര്‍ത്ത പതിനഞ്ചില്‍ എട്ടു പേര്‍ പോലീസ് കസ്റ്റഡിയിലായി.
പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളില്‍ രണ്ടു പേര്‍ നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. കൊടിയത്തൂര്‍ കളത്തിങ്ങല്‍ ഹാജിദ്(19) കഴിഞ്ഞ വെള്ളിയാഴ്ച താമരശേരി കോടതിയിലും പാത്താന്‍കടവ് റാഷിദ് ശനിയാഴ്ച സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിയും കീഴടങ്ങുകയായിരുന്നു. പ്രതിപ്പട്ടികയിലുള്ള രണ്ടു പേര്‍ വിദേശത്തേക്കു കടന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.












Click it and Unblock the Notifications