Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിഖണ്ഡികളെ മുന്‍നിര്‍ത്തി സമരം: ഗണേഷ് കുമാര്‍

Ganesh Kumar
തിരുവനന്തപുരം: ചില ശിഖണ്ഡികളെ മുന്‍ നിര്‍ത്തിയാണ് തീയേറ്റര്‍ ഉടമകള്‍ സമരം ചെയ്യുന്നതെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ചലച്ചിത്ര മേഖലയില്‍ സംഘടനകള്‍ വര്‍ദ്ധിച്ചതാണ് സിനിമാസമരത്തിന് കാരണം.

മലയാള സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാട് അംഗീകരിയ്ക്കാനാവില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാസമരം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു മന്ത്രി.

തീയേറ്ററുകളുടെ വരുമാനം കണക്കാക്കാനായി സാങ്കേതിക സംവിധാനം കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ അറിയിച്ചു. രാഷ്ട്രീയം നോക്കി സാംസ്‌കാരിക സമിതികള്‍ പുനസംഘടിപ്പിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുന്‍പ് നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരം ഒത്തുതീര്‍പ്പാക്കിയിരുന്നു. സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിയ്ക്കാന്‍ പ്രത്യേകസമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+