ചാലക്കുടിയിലെ കുടി അപകടം കൂട്ടി: മണി
ചാലക്കുടി: ചാലക്കുടിയില്‍ വാഹനാപകടം കൂടാന്‍ കാരണം കുടിയന്‍മാരാണെന്ന് നടന്‍ കലാഭവന്‍ മണി. സബ് ആര്‍ടി ഓഫീസിന്റെ ഉദ്ഘാടനചടങ്ങില്‍ സംസാരിയ്ക്കവേയാണ് മണി ഇക്കാര്യം പറഞ്ഞത്.
ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാല ടൗണില്‍ നിന്നും മാറ്റണമെന്നും മണി അഭിപ്രായപ്പെട്ടു. ഇക്കാര്യം പരിഗണിയ്ക്കണമെന്ന് മണി സദസ്സിലുണ്ടായിരുന്ന മന്ത്രി വിഎസ് ശിവകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു. വില്‍പ്പനശാല ടൗണില്‍ നിന്ന് മാറ്റിയാല്‍ കുടിയിലുള്ള ചാലക്കുടിയുടെ ഒന്നാം സ്ഥാനം നഷ്ടമാവുമെന്നും മണി.
ശബരിമലയ്ക്ക് പോവാനായി വ്രതമെടുത്തിരിയ്ക്കുന്ന മണി കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് വേദിയിലെത്തിയത്. ശരണം വിളിയോടെയാണ് താരം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.












Click it and Unblock the Notifications