ഓട്ടോറിക്ഷയില്‍ പീഡനശ്രമം;യുവതിയ്ക്ക് പരിക്ക്

ശനിയാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. ചോക്കാട് വില്ലേജ് ഓഫീസില്‍ പേരു നല്‍കാനെത്തിയ യുവതി തിരിച്ച് ബസ് സ്റ്റോപ്പിലേയ്ക്ക് പോവാനായി ഓട്ടോയില്‍ കയറുകയായിരുന്നു. ബസ് സ്‌റ്റോപ്പിന് മുന്നിലെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടിട്ടും ഇയാള്‍ വാഹനം നിര്‍ത്തിയില്ല. ഇതിനിടയില്‍ ഇയാള്‍ പലതവണ യുവതിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചു.
അവസാനം യുവതി ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ റഹ്മാന്‍ ഒളിവില്‍ പോയി. പിന്നീട് പൊലീസ് ഇയാളെ പെടുയന്താളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രക്ഷപെടാനായി പുറത്തേയ്ക്ക് ചാടിയ യുവതിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications