തിരുവനന്തപുരം: തിരുവനന്തപുരത്ത് എഎസ്‌ഐ തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. ബാലരാമപുരം സ്റ്റേഷനിലെ എ.എസ്.ഐ സി.ആര്‍. ബാബുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നെയ്യാറ്റിന്‍കര റെയില്‍വേ ബ്രിഡ്ജിനു സമീപം പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ജീവനൊടുക്കിയതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടബാധ്യതയാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അറിയുന്നു. ബാബുവിന്റെ വീട് തിങ്കളാഴ്ച ജപ്തി ചെയ്യാനിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫോര്‍ട്ട്, കഴക്കൂട്ടം മുതലായ പോലീസ് സ്റ്റേഷനുകളില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.
An assistant sub inspector identified as C R Babu was fatally knocked down by a train. He was the ASI of Balaramapuram police station. It is suspected that he may have committed suicide due to financial crisis