കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസിലെ കൈക്രിയ: യുവാവ് പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

Arrest
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിയെ ശല്യംചെയ്ത രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പിടിയില്‍. രാജസ്ഥാന്‍ സ്വദേശി വിഷ്ണുചൗധരി (26) യാണു പിടിയിലായത്.

രാവിലെ 7.30 ഓടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിലായിരുന്നു സംഭവം. കരിവെള്ളൂര്‍ ഭാഗത്തുനിന്നും പയ്യന്നൂരിലേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെയാണ് യുവാവ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത്. ബസിലെ തിരക്ക് മുതലാക്കിയായിരുന്നു ഇയാള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചത്.

ബസ് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിലെത്തി യാത്രക്കാര്‍ ഇറങ്ങുന്നതിനിടയില്‍ വിദ്യാര്‍ഥിനി കരയുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണ് യുവാവിന്റെ ക്രൈക്രിയയെപ്പറ്റി ജീവനക്കാരും യാത്രക്കാരും അറിഞ്ഞത്.

സംഭവം കൂടുതല്‍ പേര്‍ അറിയും മുമ്പെ യുവാവ് അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നീട് ടൗണിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തൊട്ടടുത്ത ബാറില്‍നിന്നും യുവാവിനെ പിടികൂടിയത്. പൊലീസിന് കൈമാറും മുമ്പെ നാട്ടുകാര്‍ യുവാവിനെ നന്നായി തലോടി വിടുകയും ചെയ്തു. യുവാവ് ഇപ്പോള്‍ പയ്യന്നൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

English summary
A 26-year-old youth was detained by the police for misbehaving with a girl inside a KSRTC bus near Payyannur here on Monday. The accused has been identified as Vishnu Choudary, hailing from Rajasthan, police told.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X