കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെയിനില്‍ പോപ്പുലര്‍ പാര്‍ട്ടി അധികാരത്തിലേക്ക്

Google Oneindia Malayalam News

Spaincut
മാഡ്രിഡ്: സ്‌പെയിനില്‍ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ മരിയാനോ റജോയ് നയിക്കുന്ന പോപ്പുലര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് 2004 മുതല്‍ അധികാരത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനപിന്തുണ കുറച്ചത്.

സ്‌പെയിനിനെ സാമ്പത്തികമായി ഉത്തേജിപ്പിക്കുന്ന അദ്ഭുതങ്ങളൊന്നും തന്റെ കൈവശമില്ലെന്ന് റജോയ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും കൂടി ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടത്.

ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പോപ്പുലര്‍ പാര്‍ട്ടി 44 ശതമാനവും സോഷ്യലിസ്റ്റ് പാര്‍ട്ടി 29 ശതമാനവും വോട്ടാണ് നേടിയിട്ടുള്ളത്. 1975ല്‍ ഫ്രാങ്കോയുടെ ഏകാധിപത്യത്തില്‍ നിന്നു മോചനം നേടിയതിനുശേഷം പോപ്പുലര്‍ പാര്‍ട്ടി നേടുന്ന ഏറ്റവും മികച്ച വിജയമാണിതെന്ന് മാഡ്രിഡില്‍ നിന്നും ബിബിസി ലേഖിക സാറ റെയ്ന്‍ഫോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. രജോയ് അടുത്ത ആഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും.

സ്‌പെയിന്‍ ഒരു സമ്പന്ന രാഷ്ട്രമാണെന്ന നിലയിലാണ് പൊതുജനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും പെരുമാറുന്നത്. എന്നാല്‍ കടം കുമിഞ്ഞുകൂടി ഒരു പ്രതിസന്ധിയിലൂടെ വക്കിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോവുന്നത്. പൊതു ചെലവുകള്‍ ഗണ്യമായി വെട്ടികുറച്ചാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. ആരോഗ്യ, വിദ്യാഭ്യാസമേഖലയില്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികൊണ്ടുവരാന്‍ പുതിയ സര്‍ക്കാര്‍ ശ്രമിക്കുമെന്ന ആശങ്ക സജീവമാണ്.

English summary
Spain's centre-right Popular Party (PP) has won a resounding victory in a parliamentary election dominated by the country's deep debt crisis. With almost all the votes counted, the PP, led by Mariano Rajoy, is assured of a clear majority in the lower chamber-BBC Reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X