നടി പൂനത്തിന്റെ 4ലക്ഷവുമായി ഡ്രൈവര്‍ മുങ്ങി

നവംബര്‍ 12നാണത്രേ സംഭവം നടന്നത്. ദില്ലിയ്ക്ക് പോകാനായി പൂനത്തെ കാറില്‍ വിമാനത്താവളത്തില്‍ വിടാനായിപോയപ്പോഴാണ് ഒരു സുഹൃത്തിനോട് വാങ്ങിച്ച പണം പൂനം ഡ്രൈവറുടെ കയ്യില്‍ കൊടുത്തത്. ഒഷിവാരയില്‍ താമസിക്കുന്ന അമ്മയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശിച്ചാണ് പണം നല്‍കിയത്.
എന്നാല്‍ ഇയാള്‍ വെര്‍സോവയില്‍ കാര്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് പൂനം അമ്മയെ വിളിച്ച് പണത്തിന്റെ കാര്യം അന്വേഷിച്ചു. അപ്പോഴാണ് അതുവരെ ഡ്രൈവര്‍ അവിടെച്ചെന്നിട്ടില്ലെന്നകാര്യമറിയുന്നത്.
ഉടന്‍തന്നെ പൂനം പൊലീസില്‍പരാതി നല്‍കുകയായിരുന്നു. ഉപേക്ഷിച്ച കാര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഥാപ്പയ്ക്കായി തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications