Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തിസ്ഗഡില്‍ 20 വര്‍ഷത്തേക്ക് പവര്‍കട്ടില്ല

ദില്ലി: അടുത്ത 20 വര്‍ഷത്തേക്ക് ഛത്തിസ്ഗഡില്‍ പവര്‍കട്ട് വേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവും കൂറഞ്ഞ ചെലവില്‍ വൈദ്യുതി വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്.

സംസ്ഥാനത്ത് ഇപ്പോള്‍ പവര്‍കട്ടില്ല. അടുത്ത 20 വര്‍ഷത്തേക്ക് അതുണ്ടാവുകയുമില്ല. പ്രതിവര്‍ഷം 3000 മെഗാവാട്ട് അധികവൈദ്യുതി ഉല്‍പ്പാദിപ്പിച്ച് മൂന്നു കൊല്ലം കൊണ്ട് ഊര്‍ജ്ജലഭ്യത ഉറപ്പാക്കാനുള്ള പദ്ധതികളുമായാണ് സംസ്ഥാനം മുന്നോട്ടുപോവുന്നത്. 2016ഓടുകൂടി 20000 മെഗാവാട്ട് വൈദ്യുതി അധികം ഉല്‍പ്പാദിപ്പിക്കും. രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും വൈദ്യുതി വിതരണം ചെയ്യാനുള്ള ശേഷി സംസ്ഥാന വൈദ്യുതി ബോര്‍ഡിനുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത ഉല്‍പ്പാദകരായ എന്‍ടിപിസിയുടെ രണ്ടു വലിയ തെര്‍മല്‍ പ്ലാന്റുകള്‍ ഛത്തിസ്ഗഡിലാണുള്ളത്. സംസ്ഥാനത്തെ വന്‍ കല്‍ക്കരി ശേഖരമാണ് ഈ വൈദ്യുത സ്വയപര്യാപ്തതയ്ക്കു പ്രധാനകാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+