ഉദയ്പൂര്‍: ഒരു പ്രത്യേക മതവിഭാഗത്തെ ആക്ഷേപിയ്ക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട കമന്റും ചിത്രവും രാജസ്ഥാനിലെ ദുംഗാര്‍പൂരില്‍ വര്‍ഗീയ കലാപത്തിന് ഇടയാക്കി. ഇതിനെതിരെ പ്രതിഷേധം നടത്തിയ ന്യൂനപക്ഷ വിഭാഗക്കാര്‍ നഗരത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമഴിച്ചുവിടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
ഉദയ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് ദുംഗാര്‍പൂരില്‍ നടന്നത്. ജയ്പൂരില്‍ നിന്ന് 680 കിലോമീറ്റര്‍ അകലെയാണ് ദുംഗാപൂര്‍. മുഖര്‍ജി ചൗക്ക് പ്രദേശത്ത് നടന്ന ഒരു റാലിയെ കുറിച്ച് ഫേസ്ബുക്കില്‍ ആരോ അപകീര്‍ത്തികരമായ കമന്റ് ഇട്ടതാണ് കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. വ്യാജ ഐഡി ഉപയോഗിച്ച് സൃഷ്ടിച്ച ഫേസ്ബുക്ക് അക്കൗണ്ടിലാണ് പ്രകോപനപരമായ ചിത്രവും കമന്റും പോസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
കലാപത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ക്ക് പരുക്ക് പറ്റി. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ദുംഗാര്‍പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Tension flared up in Rajasthan’s Dungarpur town, nearly 680 km south of Jaipur, on Monday when members of a minority community held a rally against an objectionable picture and comments on social networking site Facebook. Police said an unidentified person had prepared a fake account and uploaded the picture, accompanied by an unpleasant comment