യുവതിയോട് പകവീട്ടാന്‍ ഭര്‍തൃമാതാവിനെ കൊന്നു
ബിദര്‍: പൂര്‍വ്വകാമുകിയോട് പകവീട്ടാനായി യുവാവ് അവരുടെ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തി. കര്‍ണാടകത്തിലെ ബിദാറില്‍ നടന്ന സംഭവത്തില്‍ നാല്‍പതുകാരിയായ വിദ്യാവതി ബസവരാജ് ഗൗഡ കൊലചെയ്യപ്പെട്ടത്. കാറില്‍ യാത്രചെയ്യുമ്പോഴായിരുന്നു കൊലപാതകം.
വിദ്യാവതിയും രണ്ടാമത്തെ മകനായ ജോണ്‍സണും കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു
ഇവരുടെ വാഹനം രാമതീര്‍ഥ സര്‍ക്കിളിന് സമീപത്തെത്തിയപ്പോള്‍ അഞ്ച് അംഗഅക്രമിസംഘം ജോണസണു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോണ്‍സണ്‍ ഒഴിഞ്ഞുമാറിയപ്പോള്‍ വെടിയുണ്ട വിദ്യാവതിയുടെ ദേഹത്ത് കൊണ്ടു.
വിദ്യാവതിയുടെ മൂത്തമകന്‍ സൈമണ്ടിന്റെ ഭാര്യ സ്വര്‍ണയുടെ മുന്‍ കാമുകന്‍ റൂബിന്‍ ആണ് അക്രമത്തിന് പിന്നില്‍ എന്ന് പൊലീസ് പറഞ്ഞു. പ്രണയനൈരാശ്യം മൂലമുള്ള പക കാരണം സൈമണ്ടിനെ ആക്രമിക്കാായിരുന്നുവത്രേ റൂബിന്റെ പദ്ദതി. വിദ്യാവതിക്കൊപ്പം യാത്രകളില്‍ പതിവായി സൈമണ്ട് ആണത്രേ ഒപ്പമുണ്ടാകാറുള്ളത്.












Click it and Unblock the Notifications