മോഡി രാജിവയ്ക്കണം: സിപിഎം

2004 ജൂണില്‍ ഗുജറാത്ത് പോലിസ് നടത്തിയ കൂട്ടക്കൊലയാണിത്. 19 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ സ്വഭാവഹത്യവരെ നടത്തിയാണ് പോലിസ് കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. എല്ലാം യൂനിഫോമണിഞ്ഞ ക്രിമിനലുകളുടെ സംരക്ഷിക്കാനുള്ള മോഡി സര്‍ക്കാറിന്റെ ശ്രമങ്ങളായിരുന്നു.
എത്രയും വേഗം പുതിയ എഫ് ഐ ആര്‍ തയ്യാറാക്കി കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രിയായ മോഡിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഒത്താശയില്ലാതെ ഇത്തരത്തിലൊരു ഗുഢാലോചന നടത്താനാവില്ല.
പുതിയ അന്വേഷണത്തില്‍ മോഡിക്കുള്ള പങ്കും അന്വേഷിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി കസേരയില്‍ മോഡി ഇരിക്കുമ്പോള്‍ ഇത്തരമൊരു അന്വേഷണം സുതാര്യമാവാനുള്ള സാധ്യത വളരെ കുറവാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി കിട്ടണമെങ്കില്‍ മോഡി രാജിവെയ്ക്കുക തന്നെ വേണം.












Click it and Unblock the Notifications