കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി രാജിവയ്ക്കണം: സിപിഎം

Google Oneindia Malayalam News

Narendra-mod
ദില്ലി: ഇഷ്രത്ത് ജഹാനടക്കം നാലു നിരപരാധികളെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രാജിവയ്ക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്‌സിസ്റ്റ്(സിപിഎം) ആവശ്യപ്പെട്ടു.

2004 ജൂണില്‍ ഗുജറാത്ത് പോലിസ് നടത്തിയ കൂട്ടക്കൊലയാണിത്. 19 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ സ്വഭാവഹത്യവരെ നടത്തിയാണ് പോലിസ് കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. എല്ലാം യൂനിഫോമണിഞ്ഞ ക്രിമിനലുകളുടെ സംരക്ഷിക്കാനുള്ള മോഡി സര്‍ക്കാറിന്റെ ശ്രമങ്ങളായിരുന്നു.

എത്രയും വേഗം പുതിയ എഫ് ഐ ആര്‍ തയ്യാറാക്കി കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രിയായ മോഡിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഒത്താശയില്ലാതെ ഇത്തരത്തിലൊരു ഗുഢാലോചന നടത്താനാവില്ല.

പുതിയ അന്വേഷണത്തില്‍ മോഡിക്കുള്ള പങ്കും അന്വേഷിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി കസേരയില്‍ മോഡി ഇരിക്കുമ്പോള്‍ ഇത്തരമൊരു അന്വേഷണം സുതാര്യമാവാനുള്ള സാധ്യത വളരെ കുറവാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി കിട്ടണമെങ്കില്‍ മോഡി രാജിവെയ്ക്കുക തന്നെ വേണം.

English summary
The Communist Party of India-Marxist (CPI-M) Tuesday asked Gujarat Chief Minister Narendra Modi to resign over the killings of Ishrat Jahan and three others seven years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X