കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ സ്പീക്കര്‍ക്ക് 1.98കോടിയുടെ വാടകകുടിശ്ശിക

  • By Lakshmi
Google Oneindia Malayalam News

Meira Kumar
ദില്ലി: ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിന് 1.98കോടി രൂപയുടെ വാടകകുടിശിക. എസ്റ്റേറ്റ്‌സ് ഡിപ്പാര്‍മെന്റ് ഓഫ് ദി അര്‍ബന്‍ ഡവലപ്‌മെന്റ് മിനിസ്ട്രിയാണ് ഇതുസംബന്ധിച്ച ബില്‍ നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്നാണ് 1.98 കോടി രൂപയുടെ വാടക ബില്‍ സ്പീക്കര്‍ക്ക് ലഭിച്ചതായി വ്യക്തമായത്.

1986 ല്‍ അച്ഛന്‍ ജഗ്ജിവാന്‍ റാം മരിച്ചശേഷം മീരാകുമാര്‍ താമസിച്ചുവരുന്ന കൃഷ്ണമേനോന്‍ മാര്‍ഗിലുള്ള വീടിന്റെ വാടകകുടിശ്ശികയാണിത്. മീരാകകുമാറിന്റെ അമ്മ ഇന്ദ്രാണി ദേവിയുടെ കുടുംബാംഗങ്ങളില്‍പെട്ട 10 പേര്‍ക്കാണ് ഡിപ്പാര്‍ട്ട്‌മെന്റ് ബില്ലയച്ചത്. 1986 മുതല്‍ 2002 വരെയാണ് ഈ വസതിയില്‍ മീരയുടെ കുടുംബാംഗങ്ങള്‍ താമസിച്ചത്. ഇക്കാലയളവിലുള്ള വാടകക്കുടിശ്ശികയാണിത്.

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും വാടകയിനത്തില്‍ ലഭിക്കാനുള്ള തുകയുടെ കണക്ക് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.സി അഗര്‍വാളാണ് പരാതി നല്‍കിയത്. എന്നാല്‍ കൃഷ്ണമേനോന്‍ മാര്‍ഗിലുള്ള വീട് 2002 നവംബര്‍ 30ന് ഒഴിഞ്ഞുകൊടുത്തതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നുവെന്നും വീട് ഒഴിയുന്നത് അറിയിച്ചപ്പോള്‍ തന്നെ വൈദ്യുതിയും വാട്ടര്‍ സപ്ലെയും വിഛേദിച്ചിരുന്നുവെന്നും ഓഫീസ് വൃത്തങ്ങള്‍പറഞ്ഞു. അതിനുശേഷം മീരകുമാറിന്റെ അമ്മയുടെ കുടുംബാംഗങ്ങളിലാരും ഈ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

ഇപ്പോള്‍ മീരകുമാര്‍ അക്ബ റോഡിലുള്ള നന്പര്‍ 20 ബംഗ്ലാവിലാണ് താമസിക്കുന്നത്. 2009 ജൂലൈ 6നാണ് മീരയ്ക്ക് സര്‍ക്കാര്‍ ഈ വീട് അനുവദിച്ചത്. കൃഷ്ണമേനോന്‍ മാര്‍ഗിലുള്ള വീട് ഇപ്പോഴും താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.

English summary
A bill of Rs 1.98 crore has been raised by the Estates Department of the Urban Development Ministry against Lok Sabha Speaker Meira Kumar for occupation of 6, Krishna Menon Marg since 1986 after the demise of her father late Jagjivan Ram,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X