ഡെറാഡൂണ്‍ എക്‌സ്പ്രസില്‍ തീപ്പിടുത്തം, ഏഴുമരണം

നിമിയാഘട്ട്-പരശ്‌നാഥ് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. തീപിടിച്ച രണ്ട് എസി കോച്ചുകളിലൊന്നിലുണ്ടായ പൊട്ടിത്തെറിയാണ് അപകടത്തിനു കാരണം.
ബോഗികളോടൊപ്പം പാന്‍ട്രികാര്‍ ഘടിപ്പിച്ചിട്ടില്ലാത്തതിനാല്‍ എങ്ങനെ പൊട്ടിത്തെറിയുണ്ടായിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബോഗിയിലെ എസി സ്വിച്ച് ഓഫ് ചെയ്ത് ആരോ ഹീറ്റര്‍ ഓണാക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. രാത്രി രണ്ടു മണിയോടുകൂടി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതായി ചില യാത്രക്കാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം അറിയിക്കാന്‍ ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല.
റയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍
033-26413660
033-26402243
032-62220518
BWN Enquiry: 03422-561601
DHN Enquiry: 0326-2220518












Click it and Unblock the Notifications